ആശുപത്രി അടച്ചുപൂട്ടാനല്ല, മറിച്ച് ഭാവിയിലും ആഭ്യന്തര വൈദ്യശാസ്ത്ര~ശസ്ത്രക്രിയാ സേവനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന് വേണ്ടിയാണ് സ്വയം ഭരണത്തിന് കീഴിലുള്ള പാപ്പരത്ത നടപടികള്‍ക്ക് (Insolvency in selfadministration) അപേക്ഷ നല്‍കിയതെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ സ്റെറന് വെസ്സല്‍സ് വ്യക്തമാക്കി. നിലവില്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സാധാരണ നിലയില്‍ തുടരുന്നുണ്ട്.
പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങള്‍
ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ആശുപത്രികളില്‍ രോഗികള്‍ കുറവാണെങ്കിലും അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനായി നല്കുന്ന പ്രത്യേക സാമ്പത്തിക സഹായം (Sicherstellungszuschl�ge) തിരികെ നല്‍കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ (Krankenkassen) ആവശ്യപ്പെട്ടതാണ് ആശുപത്രിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. ഏകദേശം ദശലക്ഷക്കണക്കിന് യൂറോയാണ് ഇത്തരത്തില്‍ തിരികെ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇന്‍സോള്‍വന്‍സി വിദഗ്ധനായ ഡോ. ഫ്രാങ്ക് ക്രൊയ്സ്നാഹ്റ്റ് ചൂണ്ടിക്കാട്ടി.
കൂടാതെ, ജര്‍മ്മനിയിലെ പുതിയ ആശുപത്രി പരിഷ്കരണ നിയമവും (Krankenhausreform) ആശുപത്രിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. പുതിയ നിയമപ്രകാരം ഈ ആശുപത്രിയില്‍ ജനറല്‍ മെഡിസിന്, വയോജന ചികിത്സ എന്നിവയ്ക്ക് മാത്രമേ അനുമതിയുള്ളൂ; സര്‍ജറി (ശസ്ത്രക്രിയ) വിഭാഗം ഒഴിവാക്കപ്പെടും. കരയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയുള്ള ഹെല്ഗോലാന്ഡില് മോശം കാലാവസ്ഥയും കാറ്റും കാരണം രോഗികളെ പെട്ടെന്ന് വന്‍കരയിലെ ആശുപത്രികളില്‍ എത്തിക്കുക അസാധ്യമാണ്. ജര്‍മ്മനിയുടെ മറ്റ് ഭാഗങ്ങളില്‍ 30 മിനിറ്റിനുള്ളില്‍ വിദഗ്ധ ശസ്ത്രക്രിയാ സേവനം ലഭ്യമാകുമ്പോള്‍, ദ്വീപില്‍ സര്‍ജറി വിഭാഗം നിര്‍ത്തലാക്കിയാല്‍ അസ്ഥി പൊട്ടലോ ആഴത്തിലുള്ള മുറിവുകളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോള്‍ ജനങ്ങളുടെ ജീവന് തന്നെ അത് വലിയ ഭീഷണിയാകുമെന്ന് ആശുപത്രി അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
സര്‍ക്കാര്‍ നിലപാട്
സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് ആശുപത്രി മാനേജ്മെന്റ് വാദിക്കുന്നു. എന്നാല്‍ ആശുപത്രിയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ ഖേദമുണ്ടെന്നും, ഇതിന് കാരണം പുതിയ ആരോഗ്യ പരിഷ്കരണ നിയമമല്ലെന്നുമാണ് ഷെല്‍സ്വിഗ്~ഹോള്സ്റൈ്റന് (SchleswigHolstein) ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്. എങ്കിലും ദ്വീപിലെ താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ മുന്‍നിര്‍ത്തി അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ തുടര്‍ന്നും ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments: